Advertisement

പ്ലാസ്റ്റിക് നിരോധനം; സമയ പരിധി പുനപരിശോധിക്കണമെന്ന ആവശ്യവുമായി ചെറുകിട വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി

December 4, 2019
Google News 0 minutes Read

സംസ്ഥാനത്ത് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന പ്ലാസ്റ്റിക്ക് നിരോധത്തിന്റെ സമയ പരിധി പുനപരിശോധിക്കണമെന്ന ആവശ്യവുമായി ചെറുകിട വ്യാപാരികൾ രംഗത്ത്. പെട്ടെന്നുള്ള നിരോധനം ഈ മേഖലയെ സാരമായി ബാധിക്കും. അതിനാൽ ഘട്ടം ഘട്ടമായി നിയമം നടപ്പാക്കണമെന്നും ചെറുകിട വ്യാപാരികൾ ആവശ്യപ്പെടുന്നു. വിഷയം ചൂണ്ടികാണി വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൂർണമായും ജനുവരി മുതൽ നിരോധിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തിന് എതിരെയാണ് ചെറുകിട വ്യവപാരികൾ രംഗത്ത് എത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ, രണ്ട് തവണ തുടർച്ചയായി ഉണ്ടായ പ്രളയം, തുടങ്ങി വിവിധ കാരണങ്ങളാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ പെട്ടന്നുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലന്നും സാവകാശം അനുവധിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ജനുവരി മുതൽ നിരോധനം നടപ്പിലാക്കിയാൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരികയും അത്രയും സാധനങ്ങളുടെ മുതൽ മുടക്ക് നഷ്ടപ്പെടുകയും ചെയ്യും. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് പകരം തത്തുല്യമായ ആവശ്യത്തിന് ഉപയോഗിക്കുന്ന മറ്റു ഉത്പന്നങ്ങൾ പെട്ടെന്ന് ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും വ്യാപാരികൾ ചുണ്ടിക്കാട്ടുന്നു.

നിലവിൽ കേരളത്തിൽ 1340 യൂണിറ്റുകൾ 3024 കോടിയുടെ ടേൺ ഓവർ ബിസിനസ് ചെയ്യുന്നുണ്ട്.സർക്കാറിനും വലിയ ഒരു തുക നികുതി ഇനത്തിൽ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക്ക് വേസ്റ്റ് ശേഖരിച്ച് റീപ്രോസസ് ചെയ്യാനുള്ള യൂണിറ്റിന് സർക്കാർ പ്രോത്സാഹനം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here