സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളക്ക് ഇന്ന് 130 മുതൽ 150 രൂപ വരെയാണ് വില. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.
സവാളയ്ക്കാണ് അടിക്കടി വിലയുയരുന്നത്. പകുതിയിലധികം വില ഒരാഴ്ചയ്ക്കിടെ വർധിച്ചു. മുരിങ്ങയ്ക്ക് 500 രൂപയും ചുവന്നുള്ളിയ്ക്ക് 160 രൂപയുമാണ് ഇന്നത്തെ വില. തക്കാളി, ബീൻസ്, കാരറ്റ്, പച്ചമുളക് തുടങ്ങിയവയ്ക്കും വില കത്തിക്കയറുകയാണ്. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്.
വിലവർധനവ് ഹോട്ടൽ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് പ്രധാന കാരണം. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. എന്നാൽ പച്ചക്കറി വിലയിൽ കുതിപ്പ് തുടരുമ്പോഴും സംസ്ഥാന സർക്കാർ വിഷയത്തിൽ പെട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here