പൊലീസുകാരന്റെ ആത്മഹത്യ; മരണകാരണം കടുത്ത ജോലി സമ്മർദം: സഹോദരൻ

ഇടുക്കിയിൽ ആത്മഹത്യ ചെയ്ത എസ്‌ഐ അനിൽ കുമാറിന്റെ മരണത്തിന് കാരണം കടുത്ത ജോലി സമ്മർദമെന്ന് സഹോദരൻ സുരേഷ് കുമാർ. കൃത്യമായി അവധി സഹോദരന് ലഭിച്ചിരുന്നില്ല. അമ്മയുടെ രോഗസമയത്ത് പോലും അവധി നൽകിയിരുന്നില്ല. സഹപ്രവർത്തകർ കാരണം കാന്റീൻ നടത്തിപ്പിൽ വൻ നഷ്ടമുണ്ടായി. തൃശൂർ പൊലീസ് അക്കാദമിയിൽ തന്നെ മോശമായി ചിത്രീകരിക്കാനും ശ്രമം നടന്നെന്ന് അനിൽ കുമാർ പറഞ്ഞിരുന്നെന്നും സുരേഷ് കുമാർ.
Read Also: പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ജോലി ഭാരവും സഹപ്രവർത്തകരുടെ മാനസിക പീഡനവുമാണ് മരണകാരണമെന്ന് വ്യക്തമാക്കിയുള്ള അനിൽ കുമാറിന്റെ കുറിപ്പ് പുറത്ത് വന്നിരുന്നു. ഒരു എഎസ്‌ഐ ഉൾപ്പടെ നാല് പൊലീസുകാർ മാനസികമായി പീഡിപ്പിച്ചു.
ആരോപണം തൃശൂർ പൊലീസ് അക്കാദമിയിലെ എഎസ്‌ഐ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർക്കെതിരെയാണ്. കാന്റീൻ നടത്തിപ്പിന്റെ ചുമതല അനിൽ കുമാറിനായിരുന്നു. അവിടത്തെ ക്രമക്കേടുകളും മാനസിക സമ്മർദത്തിന് കാരണമായെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
idukki si suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here