പി ചിദംബരം ഇന്ന് പാർലമെന്റിൽ; രാജ്യത്തെ സാമ്പത്തിക തകർച്ചയുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കും

ജയിൽ മോചിതനായ പി ചിദംബരം ഇന്ന് പാർലമെന്റിൽ എത്തും. രാജ്യസഭാംഗമായ ചിദംബരം രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഉണ്ടായിരിക്കുന്ന തകർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കും.

ടാക്‌സേഷൻ നിയമ ഭേഭഗതി ബില്ലിന്റെ ചർച്ചയിലും കോൺഗ്രസിനെ പ്രതിനിധികരിച്ച് അദ്ദേഹം ചർച്ചയിൽ പങ്കെടുക്കും. അന്തർദേശിയ ഫിനാൻഷ്യൽ സർവീസ് അതോറിറ്റി ബില്ലാണ് ഇന്നത്തെ ലോക്‌സഭയുടെ നിയമനിർമാണ അജണ്ട.

ഇന്നലെയാണ് ഐഎൻഎക്‌സ് മീഡിയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പി ചിദംബരം ജയിൽ മോചിതനായത്. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങിയത്.

ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും പാസ്‌പോർട്ടും വിചാരണക്കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യംവിട്ടുപോകരുതെന്നും സുപ്രിം കോടതി നിർദേശിച്ചു.

 

 

 

p chidambaram, parliament

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top