Advertisement

ലോക നേതാക്കൾ പരിഹസിച്ചു; നാറ്റോ ഉച്ചകോടി ബഹിഷ്‌കരിച്ച് ട്രംപ്

December 5, 2019
Google News 2 minutes Read

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ലോക നേതാക്കൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നാറ്റോ ഉച്ചകോടി ബഹിഷ്‌കരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ, ബ്രിട്ടീഷ് രാജകുമാരി ആൻ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ തുടങ്ങിയവർ ട്രംപിനെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കുന്നതായി വീഡിയോയിലുണ്ട്.

മാത്രമല്ല, വീഡിയോയെക്കിറിച്ച് പരാമർശിക്കുമ്പോൾ കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയെ ‘ഇരട്ട മുഖമുള്ള’ ആൾ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. നാറ്റോയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ ട്രൂഡോ പരാജയപ്പെട്ടതായും അതിൽ ട്രൂഡോയെ താൻ ശകാരിച്ചതിനുളള പ്രതികാര നടപടിയാണ് ട്രൂഡോ കാണിച്ചതെന്നുമാണ് ട്രംപ് പറയുന്നത്.

എന്തുകൊണ്ടാണ് വൈകിയതെന്ന് എന്ന് ജോൺസൺ മാക്രോണിനോട് ചോദിക്കുന്നതും. ഇതിനിടയിൽ ട്രൂഡോ മറുപടി പറയുന്നതും വീഡിയോയിൽ കാണാം. ഉച്ചകോടി നടക്കുന്നതിനിടെ ട്രംപ് തനിച്ചും മറ്റ് നേതാക്കൾക്കുമൊപ്പം നടത്തിയ വാർത്താ സമ്മേളനങ്ങളെയാണ് മറ്റ് ലോക നേതാക്കൾ പരിഹസിക്കുന്നത്.

ഇതിൽ പ്രതിഷേധിച്ച് ‘ഇന്നത്തെ മീറ്റിംഗുകൾ അവസാനിക്കുമ്പോൾ, ഞാൻ തിരികെ വാഷിംഗ്ടണിലേക്ക് പോകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, താൻ ലോക നേതാക്കളുമായി നല്ലബന്ധമാണ് വച്ച് പുലർത്തുന്നതെന്നും വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ തന്റെ ലണ്ടൻ യാത്രയെ വിലകുറച്ച് കാണാൻ ശ്രമിക്കുന്നതായും ട്രംപ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here