Advertisement

കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ ജനുവരി ഏഴിന് മുന്‍പ് രാജിവയ്ക്കും

December 6, 2019
Google News 1 minute Read

കൊച്ചി മേയര്‍ സ്ഥാനം സൗമിനി ജെയ്ന്‍ ജനുവരി ഏഴിന് മുന്‍പ് രാജിവയ്ക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സൗമിനി ജെയ്ന്‍ ധാരണയിലെത്തി. കൊച്ചി കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തില്‍ വലിയ മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏറെ തലവേദനയുണ്ടാക്കിയ പ്രശ്‌നമായിരുന്നു കൊച്ചി മേയറെ മാറ്റുക എന്നത്. ഒടുവില്‍ സൗമിനി ജെയ്ന്‍ നേതൃത്വത്തിന്റെ സമര്‍ദത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. 2020 ജനുവരി ഏഴിന് മുമ്പ് മേയര്‍ സ്ഥാനമൊഴിയുമെന്ന് സൗമിനി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കൊച്ചി കോര്‍പ്പറേഷനിലെ ഭരണ നേതൃത്വത്തില്‍ വലിയ മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ സ്ഥിരം സമിതി അംഗങ്ങളായ നാല് കോണ്‍ഗ്രസ് നേതാക്കളോടും രാജി വയ്ക്കാന്‍ നേതൃത്വം നേരത്തെ അവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് പേര്‍ രാജിവച്ചു. ഒരാള്‍ നാളെ രാജി വയ്ക്കും.

പുതിയ മേയറായി പശ്ചിമ കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യുവിനെ കൊണ്ടുവരാനുള്ള നേതാക്കളുടെ നീക്കത്തിനെതിരെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഷൈനി മാത്യുവിനെ മേയറാക്കിയാല്‍ രാജി വയ്ക്കുമെന്ന് ചില കൗണ്‍സിലര്‍മാര്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.

Story highlights – kochi mayor, soumini jain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here