Advertisement

ഉള്ളി വിലവർധന ഇന്നും പാർലമെന്റിൽ പ്രതിപക്ഷമുന്നയിക്കും

December 6, 2019
Google News 1 minute Read

ഉള്ളി വിലവർധന പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും. വില 100 കടന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ഉള്ളി വില നിയന്ത്രിക്കാനായി സർക്കാർ സാധ്യമായ എല്ലാ നടപടിയും ചെയ്തതായി ഇന്നലെ ധനകാര്യ മന്ത്രി അവകാശപ്പെട്ടിരുന്നു. ഇത് ഒന്നും ഫലം കണ്ടില്ലെന്നാകും പ്രതിപക്ഷവിമർശനം.

കൂടാതെ നിയമ നിർമാണ അജണ്ടയുടെ ഭാഗമായി ആയുധ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുക. നിലവിൽ ആയുധങ്ങൾ ഉപയോഗിക്കാനുള്ളതടക്കമുള്ള നിയമങ്ങൾ ശക്തമാക്കുന്ന നിർദേശങ്ങളാണ് ബില്ലിൽ ഉള്ളത്.

രാജ്യാന്തര സാമ്പത്തിക സേവന കേന്ദ്ര അതോറിറ്റി ബിൽ നിർമലാ സീതാരാമൻ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. വെള്ളിയാഴ്ചയായതിനാൽ സ്വകാര്യ ബില്ലുകളുടെ അവതരണമാണ് രാജ്യസഭയിൽ ഇന്ന് നടക്കുക. ശേഷിച്ച സമ്മേളനകാല അജണ്ടകളിൽ രാജ്യസഭയിൽ പാർലമെന്ററികാര്യ സഹമന്ത്രി വി മുരളിധരൻ പ്രസ്താവന നടത്തും.

 

 

onion rate hike again in parliament today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here