Advertisement

വാർത്തയുടെ ലോകത്തേക്ക് ട്വന്റിഫോർ മിഴി തുറന്നിട്ട് നാളെ ഒരു വർഷം

December 7, 2019
Google News 1 minute Read

വാർത്തയുടെ തത്സമയ സ്പന്ദനവുമായി ട്വന്റിഫോർ മിഴി തുറന്നിട്ട് നാളെ ഒരു വർഷം. നേരിന്റെ, നിലപാടിന്റെ, 365 ദിവസങ്ങൾ…നാളെ ആറ് മണി മുതൽ പ്രേക്ഷകർക്ക് നിരവധി സർപ്രൈസുകളാണ് ട്വന്റിഫോർ ഒരുക്കിയിരിക്കുന്നത്.

2018 ഡിസംബർ 8 ന് മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ, 24 ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ലവേഴ്‌സ് ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ഡോക്ടർ വിദ്യാ വിനോദ്, ഡയറക്ടർ ബോർഡ് അംഗം സതീഷ് ജി പിള്ള എന്നിവർ ചേർന്നാണ് ട്വന്റിഫോറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. രാവിലെ ഏഴ് മണി മുതൽ സംപ്രേഷണം ആരംഭിച്ചത് മുതൽ ജനഹൃദയങ്ങൾ കീഴടക്കിയ ട്വന്റിഫോർ ജനപ്രീതിയിൽ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ്.

മലയാളികളുടെ ന്യൂസ് ഡെസ്‌ക്ക് എന്ന ടാഗ് ലൈനോടെ ട്വന്റിഫോർ ആദ്യ ദിവസം തന്നെ തെരുവുകൾ ന്യൂസ് റൂമാക്കിയാണ് വാർത്തകൾ വായിച്ചത്. ഇന്നേ വരെ ഒരു ന്യൂസ് ചാനലും പരീക്ഷിച്ചിട്ടില്ലാത്ത ഈ വാർത്തമുഖം കൗതുകത്തേക്കാളേറെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഉണ്ടായത്. തെരുവിൽ പ്രോംപ്റ്റർ അടക്കം സജ്ജീകരിച്ചാണ് സ്റ്റുഡിയോയിൽ മാത്രം വച്ച് സംപ്രേഷണം ചെയ്യുന്ന വാർത്ത ജനങ്ങൾക്ക് ‘മുമ്പിൽ വച്ച്’ ജനങ്ങൾക്ക് ‘മുന്നിലേക്ക്’ തന്നെ എത്തിയത്.

Read Also : ‘സ്മാർട്ട് സിറ്റി വിൽപ്പനയ്ക്ക്’ ! 24 Exclusive

ലോകത്തെമ്പാടുനിന്നുമുള്ള 100വാർത്തകൾ വായിച്ചുകൊണ്ട് എംഡി ആർ ശ്രീകണ്ഠൻനായർ തന്നെയാണ് ആദ്യത്തെ ബുള്ളറ്റിൻ അവതരിപ്പിച്ചത്. അതിന് തൊട്ടുപിന്നാലെ മറൈൻ ഡ്രൈവിൽ നിന്നും പിന്നീട് കേരളത്തിലെ ഓരോ ജില്ലകളിലും നിന്ന് 24ന്റെ പ്രതിനിധികൾ ജനങ്ങളിലൊരാളായി നിന്ന് വാർത്തകൾ അവതരിപ്പിച്ചു.

കൊച്ചി റിപ്പോർട്ടർ എസ് ശ്രീകാന്ത് നൽകിയ സ്മാർട്ട് സിറ്റിയെ കുറിച്ചുള്ള വാർത്തയായിരുന്നു ട്വന്റിഫോർ പുറത്തുവിടുന്ന ആദ്യ എക്‌സ്‌ക്ലൂസീവ്. കേരളത്തിൻറെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാർട്ട് സിറ്റി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് തീറെഴുതാൻ നീക്കം എന്നതായിരുന്നു ആ വാർത്ത. ഇതിനുള്ള ഡയറക്ടർ ബോർഡിൻറെ ശുപാർശ രണ്ടാഴ്ച മുൻപ് സർക്കാരിന് സമർപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ എയിഡ്‌സ് രോഗികളുടെ മേൽ നടത്തിയ മരുന്ന് പരീക്ഷണം, സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ, കുന്നത്തുനാട് ഭൂമിയിടപാട്, മനുഷ്യക്കടത്ത്, തുടങ്ങി ട്വന്റിഫോർ പുറത്തുകൊണ്ടുവന്നത് നിരവധി കുഴിച്ചുമൂടപ്പെട്ട അഴിമതി കഥകളും ഞെട്ടിക്കുന്ന റിപ്പോർട്ടുകളുമായിരുന്നു.

വരണ്ട വാർത്താ പാരായണരീതിയിൽ നിന്ന് മാറി ടെലി ട്രാൻസ്‌പോർടിംഗ് സംവിധാനം, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകർക്ക് മുന്നിൽ ട്വന്റിഫോർ അവതരിപ്പിച്ച് വാർത്തയുടെ മറ്റൊരു വിസ്മയ കാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ എല്ലാ കണക്കുകളും ഒറ്റ സ്‌ക്രീനിൽ ഒതുക്കുന്ന മാജിക്ക് സ്‌ക്രീൻ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ചാനൽ ലഭിക്കാത്തവർ ട്വന്റിഫോർ യൂട്യൂബ് ചാനലിനെ ആശ്രയിച്ച് യൂട്യൂബ് വ്യൂവേഴ്‌സ് കണക്കുകളിലും ട്വന്റിഫോറിനെ അന്നേ ദിവസം ഒന്നാമതാക്കി തീർത്തു.

Read Also :ആഗോള മാധ്യമ ഭൂപടത്തിൽ ട്വന്റിഫോർ; ഐബിസി എക്‌സിബിഷൻ പ്രൊമോയിൽ ഇടംനേടി ട്വന്റിഫോർ സ്റ്റുഡിയോ

ജനപ്രീതി നേടിയ 100 ന്യൂസ്, വാർത്തകൾ ആഴത്തിൽ മനസ്സിലാക്കുന്ന ന്യൂസ് റൗണ്ടപ്പുകൾ, ന്യൂസ് ട്രാക്ക് 1710, വാർത്തകൾ ഇഴകീറി പരിശോധിക്കുന്ന എൻകൗണ്ടർ എന്നീ വാർത്താ ബുള്ളെറ്റിനുകൾക്ക് പുറമെ, സമൂഹത്തിലെ പ്രഗത്ഭ വ്യക്തികളുമായി നടത്തുന്ന അഭിമുഖ പരിപാടികളായ 360, വാർത്താ വ്യക്തി.. വിഷയങ്ങൾ ജനങ്ങളുടെ തുറന്ന കോടതിയിൽ ചർച്ചയ്ക്ക് വയ്ക്കുന്ന ജനകീയ കോടതി, മനുഷ്യാരോഗ്യം സംബന്ധിച്ച സംശയങ്ങൾക്കുള്ള ആധികാരിക മറുപടിയുമായി എത്തുന്ന ലൈവ് ഡോക്ടേഴ്‌സ്, സാമകാലിക വിഷയം ചർച്ച ചെയ്യുന്ന അണിയറ, വരിഞ്ഞുമുറുക്കുന്ന വാർത്തകൾക്കിടെ ഹാസ്യത്തിന്റെ മേമ്പൊടി തൂകുന്ന ഓപ്പറേഷൻ ന്യൂ മീഡിയ ട്രോൾസ് ആന്റ് ട്രെയിലേഴ്‌സ് എന്നീ പരിപാടികളും ട്വന്റിഫോറിന്റെ മുഖമുദ്രയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here