Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (09-12-2019)

December 9, 2019
Google News 1 minute Read

ഉത്തേജകമരുന്ന്: റഷ്യയ്ക്ക് നാലുവര്‍ഷം വിലക്ക്

സുപ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സി (വാഡ). കായിക താരങ്ങളുടെ ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വാഡയുടെ നടപടി. വിലക്കിനെതിരെ ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റഷ്യയ്ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

‘താരസംഘടന ഇടപെട്ട് പ്രശ്നം പരിഹരിക്കണം’; ഷെയ്ന്‍ വിഷയത്തില്‍ മന്ത്രി എ കെ ബാലന്‍

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. പ്രശ്നം എഎംഎംഎ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതാകും ഉചിതമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തത്കാലം വിഷയത്തില്‍ ഇടപെടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘അവര് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയും; അനുസരിച്ചോളണം’: ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. ഇടവേള ബാബുവും സിദ്ധിഖുമായി സംസാരിച്ചിരുന്നു. അമ്മയുടെ ഭാരവാഹികളെന്ന നിലയിലാണ് അവരുമായി ചര്‍ച്ച നടത്തിയത്. ഔദ്യോഗിക യോഗമായിരുന്നില്ല അതെന്നും ഷെയ്ന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം.

ഐഎന്‍എസ് വിക്രാന്തിലെ മോഷണം മറച്ചുവെക്കാന്‍ ശ്രമം നടന്നതായി എന്‍ഐഎ; മോഷ്ടാവ് രാജ്യം വിട്ടിരിക്കാന്‍ സാധ്യത

ഐഎന്‍എസ് വിക്രാന്തിലെ മോഷണ വിവരം കൊച്ചി കപ്പല്‍ശാല ബോധപൂര്‍വം മറച്ചുവച്ചതായി എന്‍ഐഎയുടെ കണ്ടെത്തല്‍. നിര്‍മാണത്തിലിരുന്ന വിമാന വാഹിനി കപ്പലില്‍ മോഷണം നടന്നത് ആഗസ്റ്റ് 20നും 30നുമിടയിലായിരുന്നു, പക്ഷെ വിവരം പുറത്ത് വന്നത് സെപ്തംബര്‍ 13 ന് ശേഷവും.

കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി; 15ല്‍ 12 ഇടത്തും മുന്നേറ്റം

കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 15 നിയമസഭാ മണ്ഡലങ്ങളില്‍ 12 ഇടത്തും ബിജെപിക്കാണ് മുന്നേറ്റം. മുന്നില്‍ നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിമതരാണ്.

കർണാടക ഉപതെരഞ്ഞെടുപ്പ്; 11 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മുന്നിൽ

കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. 11 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് രണ്ട് മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവിൽ മുന്നിൽ നിൽക്കുന്ന ബിജെപി സ്ഥാനാർത്ഥികൾ കോൺഗ്രസ് വിമതരാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here