സ്വന്തം കുഞ്ഞിനെ നോക്കാതെ കാമറയിലേക്ക് നോക്കുന്നുവെന്ന വിമർശനത്തിന് ചുട്ട മറുപടി കൊടുത്ത് നടി

മുലയൂട്ടുന്ന സ്വന്തം കുഞ്ഞിനെ നോക്കാതെ കാമറയിലേക്ക് നോക്കുന്നുവെന്ന വിമർശനത്തിന് ചുട്ട മറുപടി കൊടുത്ത് നടി. കനേഡിയൻ അഭിനേത്രിയായ ഷെയ് മിച്ചൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഇത്തരത്തിലൊരു കമന്റ് വന്നത്.

ഒരു ആരാധിക ചിത്രത്തിനെപ്പറ്റി കമന്റിട്ടത് ‘ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് താരത്തിന്റെ ലക്ഷ്യം, കുഞ്ഞിന്റെ മുഖത്തേക്ക് ഒന്നുനോക്കുന്നത് പോലുമില്ല. കുട്ടിയുമായല്ല, കാമറയുമായാണ് ഇവർക്ക് അമൂല്യമായ ബന്ധം.’ എന്നാണ്.

താരം നൽകിയ മറുപടി ‘പാൽ കുടിക്കുമ്പോൾ മകളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കണോ അതോ മനോഹരമായ നിമിഷം പകർത്തുന്നതിൽ ശ്രദ്ധിക്കണോ എന്നത് ഞാൻ വായിച്ച പുസ്തകങ്ങളിലൊന്നുമില്ലാത്തതാണ്, നിങ്ങളുടെ പാരന്റിംഗ് മാന്വൽ എവിടെ കിട്ടും? എനിക്കത് പെട്ടെന്ന് വേണം’ എന്നും. പ്രിറ്റി ലിറ്റിൽ ലയേഴ്‌സ് എന്ന പരമ്പരയിലൂടെ പ്രസിദ്ധിയാർജിച്ച നടിയാണ് ഷെയ്.

 

View this post on Instagram

 

Breast friends

A post shared by Shay Mitchell (@shaymitchell) on

 

shay mitchell

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top