ഡെലിഗേറ്റുകളുടെ പ്രിയം നേടി മൂന്ന് സിനിമകൾ; ഇന്ന് അധിക ഷോ

രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകളുടെ പ്രിയം നേടി മൂന്ന് ചിത്രങ്ങൾ. കൊറിയൻ സിനിമയായ പാരസൈറ്റ്, മൊറോക്കൻ ചിത്രം അൺനോൺ സെയിന്റ്, ഇന്ത്യൻ സിനിമ നോ ഫാദേഴ്‌സ് ഇൻ കശ്മീർ എന്നീ ചിത്രങ്ങൾ ഡെലിഗേറ്റുകളുടെ ആവശ്യമനുസരിച്ച് ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. പാരസൈറ്റ്, ടാഗോർ തിയറ്ററിൽ രാത്രി 10.30നും നോ ഫാദേഴ്‌സ് ഇൻ കശ്മീർ, നിശാഗന്ധിയിൽ രാത്രി 8.30നും നടക്കും. ദി അൺനോൺ സെയിന്റ് നോ ഫാദേഴ്‌സ് ഇൻ കശ്മീർ പ്രദർശനത്തിനു ശേഷം നിശാഗന്ധിയിൽ തന്നെ നടക്കും.
Read Also : ലോകസിനിമയുടെ കാഴ്ചകൾ ഇനി ഒരു പകല്‍ കൂടി; നാളെ 24ാമത് ഐഎഫ്എഫ്‌കെക്ക് സമാപനം
പാരസൈറ്റും നോ ഫാദേഴ്‌സ് ഇൻ കശ്മീരും രണ്ട് തവണ മാത്രമാണ് മേളയിൽ പ്രദർശിപ്പിച്ചത്. അതേസമയം, അൺനോൺ സെയിന്റ് മൂന്ന് ഷോ ഉണ്ടായിരുന്നെങ്കിലും ക്യൂ നിന്ന ഒട്ടേറെ ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ ഇടം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ചില സംഘർഷങ്ങളും ഉണ്ടായിരുന്നു. നാളെയാണ് മേള അവസാനിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here