ഐപിഎൽ താര ലേലം 19ന്; കളിക്കാരുടെ അടിസ്ഥാന വില 1.5 കോടി രൂപ

ഐപിഎൽ താര ലേല പട്ടിക തയാറായി. കളിക്കാരുടെ അടിസ്ഥാന വില 1.5 കോടി രൂപയും ഏറ്റവും ഉയർന്ന് വില 2കോടി രൂപയുമാണ്. ലേലത്തിൽ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികൾക്കും ഐപിഎൽ മാനേജ്‌മെന്റ് കൈമാറി.
971 കളിക്കാരിൽ നിന്നും ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കുന്ന ലേലത്തിൽ 332 പേരുകളാണ് പരിഗണിക്കുക. ലേലത്തിൽ 19 ഇന്ത്യൻ താരങ്ങളാണ് ഇചടം നേടിയിട്ടുള്ളത്. 332 പേരിൽ നിന്നും 73 താരങ്ങളെയാണ് എട്ട് ഫ്രാഞ്ചൈസികൾക്കുമായി കണ്ടെത്തണം. ഇതിൽ 29 വിദേശ താരങ്ങളെയുമാണ് ഉൾപ്പെടുത്തേണ്ട്. പാറ്റ് കമ്മിൻസ്, ജോഷ് ഹാസിൽവുഡ്, ക്രിസ് ലിൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, ഡേൽ സ്റ്റെയ്ൻ, ഏഞ്ചലോ മാത്യൂസ് എന്നിവർ ഇടം നേടിയിട്ടുണ്ട്.
അടിസ്ഥാന വിലയുള്ള ഏക ഇന്ത്യൻ കളിക്കാരൻ റോബിൻ ഉത്തപ്പയാണ്. പീയൂഷ് ചൗള, യൂസുഫ് പത്താൻ, ജയദേവ് ഉനദ്കട്ട് എന്നിവരുടെ അടിസ്ഥാന വില 1കോടി രൂപയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here