ഓർമകൾക്ക് മരണമില്ല; വിവാഹ ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് പ്രിയദർശൻ

മലയാളത്തിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ധാരാളം ഹിറ്റ് ചിത്രങ്ങൾ മലായാളത്തിന് സമ്മാനിച്ച പ്രിയദർശൻ, തന്റെ രണ്ടാമത്തെ ചിത്രീകരണത്തിനിടയിൽ കണ്ടുമുട്ടിയ ലിസിയെ ജീവിത സഖിയാക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് 19 വർഷം പിന്നിടുന്ന ഇന്ന് ‘ഓർമകൾക്ക് മരണമില്ല’ എന്ന കുറിപ്പോടെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1990 ഡിസംബർ 13നാണ് പ്രയദർശനും ലിസിയുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ, 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2014ൽ ഇരുവരും വേർ പിരിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top