മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ മരിച്ചു

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികൾ വെന്തുമരിച്ചത്. റിയാദിലാണ് സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്‌നിബാധയിലാണ് ഈജിപത് സ്വദേശികളായ കുട്ടികൾ മരിച്ചത്.

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. പിതാവ് ജോലിസ്ഥലത്തായിരുന്നു. താൻ ജോലിക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണിൽ വിളിച്ച് ഫ്‌ളാറ്റിൽ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അഗ്‌നിശമന സേനയെത്തി തീയണച്ചുവെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

Story Highlights- mobile phone blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top