ഉളളി വിലയില്‍ നേരിയ ആശ്വാസം

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന ഉള്ളിവിലയില്‍ നേരിയ കുറവ്. എന്നാല്‍ മുരിങ്ങക്കായുടെയും പച്ചക്കറികളുടെയും വില വര്‍ധിക്കുകയാണ്. പച്ചക്കറിയുടെയും അവശ്യ സാധാനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില ഉയര്‍ത്താനുള്ള ആലോചനയിലാണ് ഉടമകള്‍.
നേരത്തെ റസ്റ്ററന്റുകളില്‍ നിന്ന് അപ്രത്യക്ഷമായ സവാള തിരിച്ചെത്തി തുടങ്ങി. കിലോയ്ക്ക് 150 രൂപവരെ വിലയുണ്ടായിരുന്ന സവാളയുടെ വില 120 ആയി കുറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് സംസ്ഥനാത്തേക്ക് ഉള്ളി എത്തിതുടങ്ങി. മുന്‍പ് കിലോയ്ക്ക് 100 രൂപവരെ വിലയുണ്ടായിരുന്ന റോസ് എന്നയിനം സവാളയുടെ വില 80 രൂപയായി കുറഞ്ഞു. ചെറിയ ഉള്ളിക്കു വില 120 രൂപയാണ്.
മുരിങ്ങക്കായ കിലോയ്ക്ക് 340 മുതല്‍ 350 രൂപ വരെയാണ് വില. ഇതോടെ ഹോട്ടലുകാര്‍ മുരിങ്ങക്കായ കയ്യൊഴിഞ്ഞു. മഴയില്‍ തമിഴ്‌നാട്ടിലെ മുരിങ്ങാക്കൃഷി നശിച്ചതാണ് കാരണം. മറ്റ് പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഏതായാലും ക്രിസ്മസ് അടക്കമുള്ള ആഘോഷ ദിനങ്ങള്‍ വരാനിരിക്കെ, ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ് മലയാളികളുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും.
Story Highlights- onion price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here