ദേശീയ സ്‌കൂൾ കായിക മേളയിൽ കേരളത്തിന് കിരീടം; ആൻസി സോജൻ മികച്ച താരം

ദേശീയ സീനിയർ സ്‌കൂൾ കായിക മേളയിൽ കേരളത്തിന് കിരീടം. തുടർച്ചയായ 20ാം ഓവറോൾ കിരീടമാണ് കേരളം നേടിയത്. 273 പോയിന്റ് കേരളം നേടിയപ്പോൾ രണ്ടാമതെത്തിയ മഹാരാഷ്ട്ര 247 പോയിന്റും ഹരിയാന 241 പോയിന്റും നേടി. സീനിയർ പെൺകുട്ടികളുടെ ടീം ചാമ്പ്യൻഷിപ്പും സംസ്ഥാനത്തിനാണ്.
കേരളത്തിന്റെ ആൻസി സോജനാണ് പെൺകുട്ടികളിലെ മികച്ച താരമായത്. പെൺകുട്ടികളുടെ 4×100 മീറ്റർ റിലേയിലും സ്വർണം നേടിയതോടെയാണ് കേരളം ഒന്നാം സ്ഥാനമുറപ്പിച്ചത്.
Read Also: ദേശീയ സ്‌കൂൾ കായിക മേള: ഒന്നാം സ്ഥാനത്തേക്ക് ഓടിയെത്തി കേരളം
ആൻസി സാജൻ തന്റെ അവസാന മീറ്റിൽ റിലേയിലൂടെ നാലാം സ്വർണം നേടി. ആൺകുട്ടികളുടെ 4×100 മീറ്റർ റിലേയിലും കേരളമാണ് ഒന്നാമത്.
ഇന്നലെയാണ് കേരളം 80 പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നാലാം ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്ന് പോയിന്റ് മാത്രം മുന്നിലായിരുന്നു സംസ്ഥാനം. ഇന്ന് നടന്ന മത്സരങ്ങളിലൂടെയാണ് കേരളത്തിന്റെ സ്ഥാനമുറച്ചത്.
ഇന്ന് നടന്ന ആറ് ഫൈനലുകളിൽ രണ്ട് സ്വർണം, രണ്ട് വെളളി, രണ്ട് വെങ്കലം എന്നിങ്ങനെ കേരളത്തിന്റെ ചുണക്കുട്ടികൾ നേടി. ഹരിയാനയുടെയും മഹാരാഷ്ട്രയുടെയും വെല്ലുവിളികൾ മറികടന്നാണ് കേരളം മീറ്റിൽ എട്ട് സ്വർണം നേടിയത്.
national senior school athletic meet, kerala overall champions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here