പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. അതേസമയം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാഷ്ട്രപതിയെ കണ്ടു. ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
Read More: ‘വിദ്യാർത്ഥികൾ കോൺഗ്രസിന്റെ കൈയിലെ ചട്ടുകമാകരുത്’: പ്രധാനമന്ത്രി
പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ നേതാക്കള്‍ ആശങ്ക അറിയിച്ചു. പ്രതിപക്ഷ സംഘത്തോടൊപ്പം ചേരാതിരുന്ന ശിവസേന സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നു. പൊലീസ് അടിച്ചമര്‍ത്തല്‍, ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
story highlights – Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here