Advertisement

പൗരത്വ നിയമ ഭേദഗതി; രാത്രിയിലും വിദ്യാര്‍ത്ഥി പ്രതിഷേധം: മദ്രാസ് സര്‍വകലാശാല അടച്ചു

December 17, 2019
Google News 0 minutes Read

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വകലാശാല കാമ്പസില്‍ രാത്രിയിലും പ്രതിഷേധം തുടരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടികളെ തുടര്‍ന്നാണ് മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം 23 വരെ സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു.

പൊലീസ് പിടികൂടിയ വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നും ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here