Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണ; ഹിന്ദി നടന് ടെലിവിഷൻ ഷോയിൽ നിന്ന് വിലക്ക്

December 18, 2019
Google News 3 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ചതിന് അഭിനേതാവിന് ടെലിവിഷൻ ഷോയിൽ നിന്ന് വിലക്ക്. ഹിന്ദി സിനിമാ- സീരിയൽ നടൻ സുശാന്ത് സിംഗിനെയാണ് ടെലിവിഷൻ ഷോയായ ‘സാവധാൻ ഇന്ത്യ’യിൽ നിന്ന് പുറത്താക്കിയത്. 2011 തൊട്ട് സുശാന്ത് ഈ ഷോയുടെ അവതാരകനാണ്.

ട്വിറ്ററിലൂടെ താരം ഇക്കാര്യം വെളിപ്പെടുത്തി. ‘സത്യം തുറന്നു പറഞ്ഞതിനുള്ള ചെറിയ പിഴ’ എന്നാണ് സുശാന്ത് ഇതിനെ വിശേഷിപ്പിച്ചത്. ‘സാവധാൻ ഇന്ത്യ’ക്ക് വേണ്ടി ഇനി സമയം ചെലവഴിക്കേണ്ടതില്ലെന്നും താരം.

Read Also: പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

‘സത്യം പറഞ്ഞതിന് വേണ്ടി പിഴയോ?’ എന്ന് ഒരാൾ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വളരെ ചെറിയ പിഴയാണ് സുഹൃത്തെ, അല്ലെങ്കിൽ ഭഗത് സിംഗിന്റെയും സുഖ്‌ദേവിന്റെയും രാജ്ഗുരുവിന്റെയും മുഖത്തേക്ക് നമ്മളെങ്ങനെ നോക്കുമെന്ന് സുശാന്ത് സിംഗ് ഇതിന് മറുപടി നൽകി.

2002ൽ ‘ദ ലെജന്റ് ഓഫ് ഭഗത് സിംഗ്’ എന്ന സിനിമയിൽ സ്വാതന്ത്ര്യ സമര സേനാനി സുഖ് ദേവിനെ അവതരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

 

 

 

caa protest, actor banished from television show, shushant singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here