Advertisement

പൗരത്വ നിയമ ഭേദഗതി; ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രതിഷേധം

December 20, 2019
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് പ്രതിഷേധവുമായി റോഡിലേക്കിറങ്ങിയത്. പള്ളിയുടെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കരുതെന്ന് ഡല്‍ഹി ഇമാമിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധമുണ്ടായാല്‍ രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വച്ച് തടയാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ ഒന്നാം ഗേറ്റിലേക്ക് പ്രതിഷേധം മാറ്റുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് എത്തിയവരും ഭീം ആര്‍മി പ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ദേശീയ പതാകയും ഭരണഘടനയും അംബേദ്കറുടെ പോസ്റ്ററുകളും കൈയിലേന്തിയാണ് പ്രതിഷേധം നടക്കുന്നത്. ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

 

Story Highlights- Massive protests at the Delhi Juma Masjid, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here