Advertisement

തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

December 20, 2019
Google News 0 minutes Read

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടിയുടെ ആരോഗ്യ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടുതല്‍ മോശമാവുകയായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു തോമസ് ചാണ്ടി. കുട്ടനാടിന്റെ എംഎല്‍എയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുറച്ചുകാലത്തേക്ക് മന്ത്രിയാവുകയും ചെയ്തു. കുട്ടനാട് പോലെ എന്‍സിപിക്ക് ജയിക്കാന്‍ ദുഷ്‌കരമായ മണ്ഡലത്തില്‍ ജനകീയനായിരുന്നു അദ്ദേഹം.
എന്‍സിപി എന്ന പാര്‍ട്ടിക്കപ്പുറത്തേക്ക് പ്രവര്‍ത്തന മേഖലയും സൗഹൃദബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള നേതാക്കളുമായി ഏറെ വ്യക്തബന്ധമുള്ള നേതാവായിരുന്നു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് തോമസ് ചാണ്ടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു തോമസ് ചാണ്ടിയുടെ രാഷ്ട്രീയ തുടക്കം. തുടര്‍ന്ന് എന്‍സിപിയിലേക്ക് എത്തുകയായിരുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here