പൗരത്വ നിയമ ഭേദഗതി; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ തുടർന്ന് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. ‘ഒരു പ്രശ്നവുമില്ലാതെ കഴിഞ്ഞ 70 വർഷത്തോളം സൗഹാർദത്തോടെ ജീവിച്ച ജനങ്ങളിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടു വരേണ്ടതിന്റെ ആവശ്യം എന്തായിരുന്നു… മാത്രമല്ല, നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങൾ മരിച്ച് വീഴുകയാണെന്നും മഹാതീർ മുഹമ്മദ് പറഞ്ഞു’.
ക്വാലാലംപൂർ ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യ മതേതര രാജ്യമെന്ന് അവകാശപ്പെടുമ്പോൾ മുസ്ലിങ്ങൾക്കെതിരെയുള്ള നടപടി ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മഹാതീർ മുഹമ്മദിന്റെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതയാണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here