Advertisement

എറണാകുളം ജില്ലയില്‍ സിപിഐഎം – സിപിഐ പോര് രൂക്ഷമാകുന്നു

December 22, 2019
Google News 1 minute Read

ഒരിടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ സിപിഐഎം – സിപിഐ പോര് രൂക്ഷമാകുന്നു. സിപിഐഎം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഗുണ്ടകളെ ഉപയോഗിച്ചെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

ഇന്നലെ പിറവത്ത് നടന്ന സിപിഐഎം – സിപിഐ സംഘര്‍ഷത്തോടെ ഒരിടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ മുന്നണി ബന്ധം വഷളാവുകയാണ്. സിപിഐഎമ്മിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി പി രാജു ശക്തമായി രംഗത്തെത്തി.

ഗുണ്ടകളെ ഉപയോഗിച്ചാണ് സിപിഐഎം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത്തരം പ്രവണത വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും പി രാജു പറഞ്ഞു.പിറവത്ത് നടന്ന അക്രമത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സിപിഐ അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി സുഗതന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here