റിയല്‍മിയുടെ ആദ്യ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ജനുവരിയില്‍

റിയല്‍മിയുടെ ആദ്യ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ജനുവരി ഏഴിന് വിപണിയിലെത്തും. റിയല്‍മി എക്‌സ്50 5 ജി എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടമായി ചൈനയില്‍ മാത്രമാകും ഫോണ്‍ ലഭ്യമാകുക.

ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വീബോയിലാണ് റിയല്‍മി ഇക്കാര്യം അറിയിച്ചത്. രണ്ട് നിറങ്ങളിലാകും ഫോണ്‍ ലഭ്യമാവുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറാകും ഫോണിനെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. ഡ്യൂവല്‍ സെല്‍ഫി ക്യാമാറയും ഫോണിനുണ്ടാകും.

അടുത്തിടെയാണ് റിയല്‍മി എക്‌സ് 2 പ്രോ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആറ് ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വിപണിയിലെത്തിയത്. 27,999 രൂപയാണ് ഫോണിന്റെ വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top