Advertisement

‘അലൻ പുറത്തുണ്ടായിരുന്നെങ്കിൽ സിഎഎക്കെതിരെ മുൻനിരയിൽ ഉണ്ടാകുമായിരുന്നു’: സബിതാ മഠത്തിൽ

December 24, 2019
Google News 1 minute Read

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെ മാതാവ് സബിതാ മഠത്തിൽ. അലൻ പുറത്തുണ്ടായിരുന്നുവെങ്കിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നുവെന്ന് സബിത പ്രതികരിച്ചു. ജാമിഅ മില്ലിയയിലെ മലയാളി കുട്ടികൾക്ക് വേണ്ടി ഇടപെടുന്ന ഭരണകൂടം അലനേയും താഹയേയും മനഃപൂർവം മറക്കുന്നതാണോയെന്നും സബിത പറഞ്ഞു.

നവംബർ 2നാണ് കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തുവെന്നാണ് പൊലീസ് വാദം. വിദ്യാർത്ഥികളുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് നിലപാട് മാറ്റിയിരുന്നു.

story highlights- sajitha madathil. uapa, alan shuhaib, thala fazal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here