പൗരത്വ നിയമ ഭേദഗതി; ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം നടക്കുക.
ഇന്ത്യന്‍ ജനതയെ ഭീതിയിലാഴ്ത്തുകയും ഭരണഘടനയുടെ അന്തസത്തതയെ ചോദ്യം ചെയ്യുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം സംഘടന നേതാക്കളുടെ യോഗം വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിഷയത്തില്‍ സിപിഐഎമുമായി ചേര്‍ന്ന് പ്രതിഷേധം നടത്തിയതില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അതൃപ്തിയുണ്ടായിരുന്നു. യുഡിഎഫ് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചത്.
Story Highlights- Citizenship Law Amendment, Chennithala, Muslim organization leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here