ഗ്രഹണസമയത്ത് കുഞ്ഞുങ്ങളെ കുഴിയിൽ മണ്ണിട്ടുമൂടി ഗ്രാമവാസികൾ; വീഡിയോ

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങൾ നിലവിലുണ്ട്. അത്തരത്തിലൊന്നാണ് കർണാടകയിലെ കല്‍ബുര്‍ഗിയിലുള്ളത്. സൂര്യഗ്രഹണ സമയത്ത് ഇവർ കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ്മരോഗമുണ്ടാവില്ലെന്നാണ് അവരുടെ വിശ്വാസം.

കർണാടക കൽബുർഗിയിലെ താജ് സുൽത്താൻപൂറിലാണ് ഈ അന്ധവിശ്വാസമുള്ളത്. ഗ്രഹണ സമയത്ത് മണ്ണിൽ കുഴിയുണ്ടാക്കി ഇവർ കുട്ടികളെ അതിൽ ഇറക്കി നിർത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തിൽ കുഴി മണ്ണിട്ടു മൂടും. 10 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുഴിച്ചിടുക. ഇതുവഴി കുട്ടികളുടെ ചർമ്മരോഗങ്ങൾ തടയുന്നതിനൊപ്പം അവർ അംഗവൈകല്യത്തിൽ നിന്ന് രക്ഷപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.

നൂറ്റാണ്ടിലെ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണമാണ് ഇന്ന് രാവിലെ നടന്നത്. രാവിലെ എട്ട് മണി മുതൽ 11 മണി വരെയായിരുന്നു ഗ്രഹണം നടന്നത്. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്.

ചെറുവത്തൂരില്‍ നിന്നാരംഭിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയം ഏറ്റവും ഭംഗിയില്‍ കാണാനാകുക കല്പറ്റയില്‍ നിന്നാകുമെന്നായിരുന്നു ആസ്‌ട്രോണമിക്കല്‍ മാപ്പ് പ്രവചനം. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആയിരങ്ങളാണ് മഹാസംഗമം ഒരുക്കിയിരുന്ന കല്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തേക്ക് രാവിലെ മുതല്‍ എത്തിയത്. മഞ്ഞ് മൂടിയതിനാല്‍ പൂര്‍ണ്ണരൂപത്തില്‍ ഗ്രഹണം ഒരിക്കല്‍ പോലും കാണാനായില്ല.

Story Highlights: Solar Eclipse, Supersition‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More