Advertisement

സെയിൽസ് ഗേൾസിന് വേണ്ടി പ്രതി പൂവൻ കോഴിയുടെ പ്രത്യേക പ്രദർശനം; ഒപ്പമിരുന്ന് മഞ്ജു വാര്യർ

December 28, 2019
Google News 0 minutes Read

തിരുവനന്തപുരത്തെ സെയിൽസ് ഗേൾസിനൊപ്പം പ്രതി പൂവൻ കോഴിയെന്ന സിനിമ കണ്ട് മഞ്ജു വാര്യർ. സിനിമ കണ്ടതിന് ശേഷം പാട്ടുപാടിയും കേക്ക് മുറിച്ചും സിനിമയുടെ വിജയാഘോഷത്തിലും മഞ്ജു പങ്കാളിയായി.

സിനിമയിലെ സെയിൽസ് ഗേളും യഥാർത്ഥ സെയിൽസ് ഗേൾസും തമ്മിലുളള സമാഗമ വേദിയായി മാറി തിരുവനന്തപുരം കാർണിവൽ സിനിമാസിലെ പ്രത്യേക പ്രദർശനം. പ്രതി പൂവൻ കോഴിയെന്ന സിനിമയിലെ മാധുരിക്കൊപ്പം സിനിമ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ സെയിൽസ് ഗേൾസ്.

സിനിമയുടെ വിജയം കേക്ക് മുറിച്ചാഘോഷിച്ചാണ് മഞ്ജു മടങ്ങിയത്. ഒപ്പം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ തടിച്ചുകൂടിയ പ്രേക്ഷകർക്ക് മുന്നിൽ മഞ്ജു ഒരു നിമിഷത്തേക്ക് ഗായികയുമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here