ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ്

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഗവർണർ തന്നേക്കാൾ വലിയ ചരിത്രകാരനായിരിക്കാമെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും താൻ കണ്ടിട്ടില്ലെന്നും ഇർഫാൻ ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു.
താനൊരു ക്രിമിനൽ ആയിക്കോട്ടെ, അതൊന്നും പൗരത്വ നിയമ ഭേദഗതിക്കുള്ള ന്യായീകരണങ്ങളല്ലെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ഗവർണറുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കേണ്ടി വന്നുകൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. അദ്ദേഹത്തെ ആക്രമിച്ചിട്ടില്ലെന്നും ഇർഫാൻ ഹബീബ് വ്യക്തമാക്കി.
ദേശീയ ചരിത്ര കോൺഗ്രസിന്റെ വേദികളിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെ വന്നിട്ടുണ്ട്. അവർക്കൊന്നും ഇല്ലാത്ത പ്രോട്ടോക്കോൾ ആണ് പദവിയിൽ താഴെയുള്ള ഗവർണർ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇർഫാൻ ഹബീബ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here