ടൊവീനോ മൂന്ന് വേഷങ്ങളിൽ; ‘അജയന്റെ രണ്ടാം മോഷണം’ വരുന്നു

ടൊവീനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്നു. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലൂടെയാണ് മൂന്ന് വേഷങ്ങളിൽ താരമെത്തുന്നത്. എന്ന് നിന്റെ മൊയ്തിൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ് ജിതിൻ ലാൽ. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നവവത്സര ദിനത്തിൽ പുറത്തിറങ്ങി. സിനിമ തന്റെ കരിയറിലെ നാഴികകല്ലാണെന്ന് ടൊവീനോ.

Read Also: ഒടുവിൽ പ്രണയം തുറന്ന് സമ്മതിച്ച് ഹാർദിക് പാണ്ഡ്യ

1900-1950-1990 എന്നീ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയിൽ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെ ടൊവീനോ തോമസ് അവതരിപ്പിക്കുന്നുണ്ട്. ആയോധനകലയായ കളരിക്ക് പ്രധാന്യമുള്ള സിനിമയുടെ പ്രധാന ലൊക്കേഷനുകൾ കാസർഗോഡ്, കണ്ണൂർ, വയനാട് എന്നിവിടങ്ങളാണെന്നാണ് വിവരം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

യുജിഎം എൻർടൈൻമെന്റാണ് നിർമാണം. കഥ- തിരക്കഥ- സംഭാഷണം കൈകാര്യം ചെയ്തിരിക്കുന്നത് സുജിത് നമ്പ്യാരാണ്. അഡിഷണൽ സ്‌ക്രീൻ പ്ലേ- ദീപു പ്രദീപ്, എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റ്യൻ. പ്രൊജക്ട് ഡിസൈനർ- ബാദുഷ, തമിഴ് ചിത്രം ‘കന’യുടെ സംഗീത സംവിധായകൻ ദിബു നൈനാൻ തോമസാണ് സിനിമക്ക് സംഗീതമൊരുക്കുന്നത്.

 

tovino thomas,, ajayante randam moshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top