Advertisement

പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാക് ബന്ധമുണ്ടോ എന്ന് സംശയം: പികെ കൃഷ്ണദാസ്

January 2, 2020
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഇന്ത്യയിലെ കലാപങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ഇൻറലിജൻസ് ബ്യൂറോ തന്നെ റിപ്പോർട്ട് നൽകിയതാണ്. എന്നിട്ടും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്ന് കൃഷ്ണദാസ് ചോദിച്ചു.

Read Also: പൗരത്വ നിയമ ഭേദഗതി: കോൺഗ്രസ് സർക്കാരുകൾ എതിർപ്രമേയം അവതരിപ്പിക്കില്ല

പോപ്പുലർ ഫ്രണ്ടും മാർക്‌സിസ്റ്റ് പാർട്ടിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. വേസ്റ്റ് ബോക്‌സിലെ കടലാസിന്റെ വില പോലും ഇല്ലാത്ത പ്രമേയം പാസാക്കിയതിന് പകരം പിഎഫ്‌ഐയെ നിരോധിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന് ഉത്തർപ്രദേശിലെ കലാപങ്ങളിൽ പങ്കുണ്ടെന്നും പികെകൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയത്. നിയമ ഭേദഗതി റദ്ദാക്കണമെന്ന ഉള്ളടക്കമുള്ള പ്രമേയം ഭരണ- പ്രതിപക്ഷാംഗങ്ങൾ ഒരേസ്വരത്തിൽ അനുകൂലിച്ചു. മറ്റ് സംസ്ഥാന ജനപ്രതിനിധി സഭകൾക്ക് മാതൃകയായ നടപടിയാണിതെന്ന് സ്പീക്കർ പി രാമകൃഷ്ണൻ പറഞ്ഞു.

 

 

 

anti caa protests,, pk krishnadas bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here