Advertisement

ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെ വിമർശിച്ച് യൂസുഫലി

January 2, 2020
Google News 1 minute Read

ലോക കേരള സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷ നിലപാടിനെ പരോക്ഷമായി വിമർശിച്ച് വ്യവസായി എംഎ യൂസുഫലി. സമ്മേളനഹാൾ നവീകരിച്ചതിനെ വിമർശിച്ചവരേയും യൂസുഫലി ചോദ്യം ചെയ്തു.

രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്കിരിക്കാൻ നല്ല കസേരകളിട്ടത് ധൂർത്തെന്നു പറഞ്ഞവരെ വിമർശിച്ച യൂസുഫലി കേരള സഭ യോജിപ്പിന്റെ വേദിയാക്കണമെന്നും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ രാഷ്ട്രീയപ്പാർട്ടികൾ യോജിക്കണമായിരുന്നു. വിദേശത്ത് വരുന്ന നേതാക്കൾക്ക് പാർട്ടി നോക്കിയല്ല സ്വീകരണങ്ങൾ നൽകുന്നത്. അതേ സ്വീകരണം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രവാസികളും പണക്കാരല്ലെന്നും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണ​മെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മറ്റൊരു പ്രമുഖ വ്യവസായി രവി പിള്ളയും യൂസഫലിയെ പിന്തുണച്ചു. ലോക കേരള സഭയിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും പങ്കെടുക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കേരള സഭ നല്ല ആശയങ്ങളുടെ വേദിയെന്ന് ഗോകുലം ഗോപാലനും ഡോ. വിദ്യാ വിനോദും ട്വന്റി ഫോറിനോട് പറഞ്ഞു. ആശുപത്രി, ഹോട്ടൽ രംഗങ്ങളിൽ പ്രവാസി നിക്ഷേപത്തിന് കേരള സഭക്ക് വഴിയൊരുക്കാനാവുമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കേരള സഭ മികച്ച ആശയങ്ങളുടെ വേദിയെന്ന് ഡോ. വിദ്യാവിനോദും പറഞ്ഞു.

Story Highlights: MA Yusuf Ali, Loka Kerala Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here