Advertisement

ലോക കേരള സഭ ഭൂലോക തട്ടിപ്പെന്ന് വി മുരളീധരന്‍

January 2, 2020
Google News 1 minute Read

ലോക കേരള സഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രി മന്ത്രി വി മുരളീധരന്‍. ‘ ലോക കേരള സഭ ഭൂലോക തട്ടിപ്പാണ്. ആ തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ താനില്ല. ലോക കേരള സഭ രാഷ്ട്രീയ പരിപാടിയായി അധപതിച്ചു’ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനത്തും വിരുദ്ധ നിലപാടാണുള്ളത്. അത് കൊണ്ടാണ് രാഹുല്‍ ഗാന്ധി ലോക കേരള സഭയെ അഭിനന്ദിച്ച് കത്തയച്ചത്. ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവുമില്ല. സിപിഐഎമ്മിന്റെ ഫണ്ട് കളക്ഷന് സഹായിക്കുന്ന രീതിയിലാണ് ലോക കേരള സഭയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. സഭയില്‍ പങ്കെടുക്കുന്ന ആളുകളുടെ പശ്ചാത്തലം അറിയില്ലെന്നും വിദേശ വകുപ്പിനോട് പരിപാടി സംബന്ധിച്ച ആലോചനകള്‍ നടത്തിയിട്ടില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും വി മുരളീധരന്‍ പറഞ്ഞു. കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. സംസ്ഥാന നിയമ സഭയ്ക്ക് പ്രമേയം പാസാക്കാന്‍ മാത്രമാണ് സാധിക്കുക. എന്നാല്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന് യാതൊരു നിയമ സാധുതയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Story Highlights- V Muralidharan criticizes World Kerala Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here