ഐലീഗ്; ഗോകുലം കേരള നാളെ ഐസ്വാള്‍ എഫ്‌സിയെ നേരിടും

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി രണ്ടാം ഹോം മാച്ചിന് നാളെ കോഴിക്കോട് ഇറങ്ങും. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം രണ്ട് എവേ പോരാട്ടങ്ങള്‍ കഴിഞ്ഞ് ഗോകുലം കേരള എഫ്‌സി സ്വന്തം തട്ടകത്തില്‍ വീണ്ടും ഇറങ്ങുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നാളെ രാത്രി 7.15 ന് ഐസ്വാള്‍ എഫ്‌സിക്കെതിരെയാണ് മത്സരം.
മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുമായി ഗോകുലം പട്ടികയില്‍ അഞ്ചാമതാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ച മിസോറാമില്‍ നിന്നുള്ള ഐസ്വാള്‍ എഫ്‌സിക്ക് ആറ് പോയിന്റാണുള്ളത്. മത്സരത്തിനായി ടീം പൂര്‍ണ സജ്ജമാണെന്ന് ഗോകുലം എഫ്‌സി കോച്ച് സാന്റിയാഗോ വരേല പറഞ്ഞു.
ട്വന്റിഫോര്‍ ന്യൂസില്‍ മത്സരങ്ങള്‍ തത്സമയം കാണാം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here