കിടിലൻ യോർക്കറിൽ സ്റ്റംപ് തകർത്ത് ബുംറ; പരിശീലന വീഡിയോ വൈറൽ

പരുക്കിനെത്തുടർന്ന് മാസങ്ങളായി കളത്തിനു പുറത്തായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരിശീലനം പുനരാരംഭിച്ചു. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഉൾപ്പെട്ട ബുംറയുടെ പരിശീലന വീഡിയോയും ചിത്രങ്ങളും ബിസിസിഐ പുറത്തു വിട്ടിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടീമിൻ്റെ ബൗളിംഗ് കുന്തമുന തിരികെയെത്തുകയാണെന്ന് ബിസിസിഐ അറിയിച്ചത്.
ബൗളിംഗ് പരിശീലകനായ ഭരത് അരുണിനൊപ്പം സംസാരിച്ചു കൊണ്ട് നിൽക്കുന്ന ബുംറയുടെ ചിത്രം പങ്കുവെച്ച ബിസിസിഐ ബുംറ പന്തെറിയുന്ന വീഡിയോയും പുറത്തുവിട്ടു. തൻ്റെ ടിപ്പിക്കൽ യോർക്കറിലൂടെ സ്റ്റംപ് തകർക്കുന്ന ബുംറയാണ് വീഡിയോയിൽ ഉള്ളത്. ‘ഈ കാഴ്ച മിസ് ചെയ്തിരുന്നോ’ എന്ന ചോദ്യവും ബിസിസിഐ ചോദിക്കുന്നു. വെറും ഏഴു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ബിസിസിഐ പുറത്തുവിട്ടതെങ്കിലും ആരാധകർ അറ്റ്ന് ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ സെപ്തംബറിലാണ് പരുക്കിനെത്തുടർന്ന് ബുംറ ടീമിൽ നിന്നു പുറത്തായത്. തുടർന്ന് വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകളൊക്കെ നഷ്ടമായിരുന്നു. അടുത്തിടെ ബുംറ ഫിറ്റ്നസ് ടെസ്റ്റ് പാസാവുകയും അദ്ദേഹത്തെ ശ്രീലങ്കൻ പരമ്പരയിൽ ഉൾപ്പെടുത്തുകയുമായിരുന്നു.
And…He’s BACK ??????@Jaspritbumrah93 all set for a session at the nets ?? pic.twitter.com/pTIq84RXee
— BCCI (@BCCI) January 3, 2020
നാളെ (ജനുവരി 5) യാണ് ശ്രീലങ്കൻ പരമ്പരയിലെ ആദ്യ മത്സരം. അസമിലെ ഗുവാഹട്ടിയിൽ നിശ്ചയിച്ചിരിക്കുന്ന മത്സരം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ റദ്ദ് ചെയ്തേക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി ഏഴിനും പത്തിനുമാണ് മറ്റ് മത്സരങ്ങൾ.
Missed this sight anyone? ???
How’s that from @Jaspritbumrah93 #TeamIndia #INDvSL pic.twitter.com/hoZAmnvE2k— BCCI (@BCCI) January 3, 2020
Story Highlights: Jasprit Bumrah, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here