നടിയെ ആക്രമിച്ച കേസ്; ദീലിപ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദീലിപ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കേസിലെ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേള്‍പ്പിക്കും. നടന്‍ ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് ഹാജരാകണം.

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുക. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്.എല്ലാ പ്രതികളും ഇന്ന് ഹാജരാകാന്‍ കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്തും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കേടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ദിലീപ് സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചിരുന്നു. ഇന്നും മേല്‍കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ദീലിപിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുമെന്നാണ് സൂചന. വിടുതല്‍ ഹര്‍ജി തള്ളിയതില്‍ ദിലീപിന് അപ്പീല്‍ സമര്‍പ്പിക്കാമെങ്കിലും വിചാരണയെ ബാധിക്കാനിടയില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് ഹാജരാകാതിരുന്നതിന് കോടതി അതൃപ്തി അറിയിച്ചിരുന്നു. കേസിലെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും കേസിലെ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Story Highlights- Kochi Actress Attack Caseനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More