Advertisement

പ്ലാസ്റ്റിക് നിരോധനം; കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ നടത്തി

January 7, 2020
Google News 1 minute Read

ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. പ്ലാസ്റ്റിക് നിരോധനം വ്യാപാര മേഖലയെ ആകെ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു

സംസ്ഥാനത്ത് നടപ്പാക്കിയ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസിക്കുകളുടെ നിരോധനത്തിനെതിരെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തിയത്. ധർണ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കെ ഹസൻ കോയ ഉദ്ഘാടനം ചെയ്തു. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് നിയമം നടപ്പിലാക്കുന്നെതെന്നും നിരോധനം വ്യാപാര മേഖലയെ വൻ പ്രതിസന്ധയിലേക്ക് നായിക്കുമെന്നും കെ ഹസൻ കോയ പറഞ്ഞു

പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികൾക്ക് കൂടുതൽ സമയം അനുവദിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസുറുദീൻ മാധ്യങ്ങളോട് പറഞ്ഞു.

ഈ കാര്യങ്ങൾ ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Story Highlights: Plastic Ban, Vyapari Vyavasayi Ekopana Samithi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here