നടിയെ ആക്രമിച്ച കേസ്; വിചാരണ ജനുവരി 30ന്

നടിയെ ആക്രമിച്ച കേസിൽ വിചാരണ ജനുവരി 30 ന് തുടങ്ങും. 136 പേരുൾപ്പെടുന്ന സാക്ഷി പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കും. സാക്ഷികൾക്ക് ഉടൻ സമൻസ് അയക്കാനും തീരുമാനമായിട്ടുണ്ട്.
ജനുവരി 30ന് ഒന്നാം സാക്ഷിയെയും ഇരയായ നടിയെയും വിസ്തരിക്കും. 35 ദിവസത്തിനകം ഒന്നാംഘട്ട സാക്ഷി വിസ്താരം പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ട്.
ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിം കോടതി ഉത്തരവുണ്ട്.
Read Also : നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് ദീലീപിന്റെ നീക്കം. ഇതിന് സാവകാശം നൽകണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കുറ്റം ചുമത്തിയതിനാൽ സമാന ആവശ്യത്തിന്മേൽ അപ്പീൽ സമർപ്പിക്കുന്നതിന് സാങ്കേതിക തടസമുണ്ട്. എന്നാൽ കുറ്റപത്രത്തിനെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള ബദൽ നിയമ സാധ്യതയാണ് ദിലീപ് തേടുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
കേസിലെ ആറ് പ്രതികൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി മണികണ്ഠൻ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനൽകുമാർ. എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്നത്.
Story Highlights: Atcress Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here