വെളുത്തുള്ളി ചാക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമർദനം

വെളുത്തുള്ളി ചാക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം.

പ്രദേശത്തെ മൊത്തവിപണി ചന്തയിൽ വെളുത്തുള്ളി വിൽക്കാൻ എത്തിയപ്പോഴാണ് കുറച്ച് വെളുത്തുള്ളി ചാക്കുകൾ മോഷണം പോയതായി കർഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതേ തുടർന്ന് യുവാവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കാതെ ജനക്കൂട്ടം മർദിക്കുകയുമായിരുന്നു. യുവാവിന്റെ വസ്ത്രം ഉരിഞ്ഞ് ചുമലിൽ വെളുത്തുള്ളി ചാക്ക് ചുമത്തി മാർക്കറ്റിലൂടെ നടത്തിക്കുകയും ചെയ്തു.

Read Also : ഓസ്ട്രേലിയൻ കാട്ടുതീ; ദുരിതാശ്വാസത്തിനായി സ്വന്തം നഗ്നചിത്രങ്ങൾ വിറ്റ് മോഡൽ സ്വരൂപിച്ചത് 7 ലക്ഷം ഡോളർ

യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് കർഷകൻ ബദ്രില പറഞ്ഞു.

അതേസമയം, വിഷയം ഗൗരവമേറിയതാണെന്നും ആൾക്കൂട്ട മർദനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ദസൗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് എസ്എൽ ബൗരസി പറഞ്ഞു.

Story Highlights-

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top