രാജ്യം ചര്‍ച്ച ചെയ്ത നിര്‍ഭയ കേസിന്റെ നാള്‍വഴികള്‍

രാജ്യം ചര്‍ച്ച ചെയ്ത നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഈ മാസം 22 ന് തൂക്കിലേറ്റും. പ്രതികള്‍ക്കുള്ള മരണവാറന്റ് ഡല്‍ഹി പാട്യാല ഹൗസ് കോളനി പുറപ്പെടുവിച്ചു. പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെയാണ് 22 ാം തിയതി രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റുക.
ഏഴ് വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. പാട്യാല ഹൗസ് കോടതി ഇന്ന് പ്രതികള്‍ക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ മുഴുവന്‍ കേട്ടു. ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന നിഗമനത്തിലേക്കാണ് കോടതി എത്തിയത്. പ്രതികളുടെ ദയാഹര്‍ജി മുന്‍പ് തള്ളിയിരുന്നു.
പ്രതികളുടെ ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്. കോടതി വിധി നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള പാഠമായിരിക്കണം ഈ വിധിയെന്ന് നിര്‍ഭയയുടെ അച്ഛന്‍ പ്രതികരിച്ചു. കേസില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു. കേസിന്റെ നാള്‍വഴികളിലേക്ക്.
2012 ഡിസംബര്‍ 16: സുഹൃത്തിനൊപ്പം ബസില്‍ കയറിയ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.
ഡിസംബര്‍ 17: പൊലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.
ഡിസംബര്‍ 18: ഇന്ത്യയിലൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുറ്റവാളികള്‍ അറസ്റ്റിലാകുന്നു.
ഡിസംബര്‍ 19: പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാകുന്നു
2012 ഡിസംബര്‍ 21: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുറ്റവാളികളില്‍ ഒരാളെ പെണ്‍കുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.
Read More:നിർഭയ കേസ്; നാല് പ്രതികൾക്കും തൂക്കുകയർ; മരണ വാറന്റ് പുറപ്പെടുവിച്ചു
2012 ഡിസംബര്‍ 22: രാജ്യവ്യാപകമായി പ്രതിഷേധം.
ഡിസംബര്‍ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെണ്‍കുട്ടിയുട ആരോഗ്യനില കൂടുതല്‍ വഷളാകുന്നു
ഡിസംബര്‍ 24: ജനങ്ങളോട് ശാന്തരായിരിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുന്നു
ഡിസംബര്‍ 26: എയര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോകുന്നു.
ഡിസംബര്‍ 27: പെണ്‍കുട്ടി അത്യാസന്ന നിലയില്‍
ഡിസംബര്‍ 28: അവയവങ്ങളില്‍ അണുബാധയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സിങ്കപ്പൂരിലേക്ക് കൊണ്ടുവരുന്നതിനു മുന്‍പ് മൂന്നുതവണ ഹൃദയാഘാതമുണ്ടായി.
ഡിസംബര്‍ 29: ഇന്ത്യന്‍സമയം രാത്രി രണ്ടേകാലിന് പെണ്‍കുട്ടി മരിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നു.
Read More: വിധിയിൽ സന്തോഷമുണ്ടെന്ന് ‘നിർഭയ’യുടെ മാതാപിതാക്കൾ
2013 ജനുവരി മൂന്ന്: സാകേത് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ജനുവരി 17: പ്രതികള്‍ക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ തുടങ്ങി.
മാര്‍ച്ച് 11: കേസിലെ കുറ്റവാളിയായ രാംസിംഗ് ജയിലില്‍ തൂങ്ങിമരിച്ചു.
ഓഗസ്റ്റ്: പ്രായപൂര്‍ത്തിയാകാത്ത പ്രതി ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക്.
സെപ്റ്റംബര്‍13: നാല് പ്രതികള്‍ക്ക് സാകേതിലെ കോടതി വധശിക്ഷ വിധിച്ചു.
2014 മാര്‍ച്ച് 13: ഹൈക്കോടതി കുറ്റവാളികളുടെ വധശിക്ഷ ശരിവച്ചു
2015 ഡിസംബര്‍ 20: ജുവനൈല്‍ ഹോമിലെ പ്രതി ശിക്ഷ പൂര്‍ത്തിയാക്കി.
2016 നവംബര്‍ ഏഴ്: ക്രിമിനല്‍ നടപടിച്ചട്ടം പാലിക്കപ്പെട്ടിട്ടില്ലെന്ന് അമിക്കസ് ക്യൂറി. വധശിക്ഷ റദ്ദാക്കാമെന്നും അമിക്കസ് ക്യൂറി
മാര്‍ച്ച് 27: വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിവച്ചു.
മെയ് അഞ്ച്: വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here