കുട്ടനാട് സീറ്റ് സംബന്ധിച്ച് നേതാക്കൾ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണം: രമേശ് ചെന്നിത്തല

കുട്ടനാട് സീറ്റ് സംബന്ധിച്ച് കോൺഗ്രസ് നേതാക്കളും കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റിന്റെ കാര്യത്തിൽ തർക്കങ്ങൾ അനുവദിക്കില്ലെന്നും ഉചിതമായ സമയത്ത് ചർച്ചകൾ നടത്തി തീരുമാനങ്ങളെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പുനഃസംഘടന ഉടൻ പൂർത്തിയാക്കും. അമിത് ഷായുടെ കേരളാ സന്ദർശന വേളയിൽ പ്രതിഷേധം സംഘടിപ്പിക്കണമോയെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ്.
Read Also: നിർധന കുടുംബത്തിന് കൈത്താങ്ങായി ട്വന്റിഫോർ വാർത്ത; എട്ടര ലക്ഷം രൂപ വായ്പ എഴുതിത്തള്ളി കാനറാ ബാങ്ക്
കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് ജനങ്ങളെ കബളിപ്പിക്കാനാണെന്നും വികസന രംഗത്ത് പൂർണമായും പരാജയപ്പെട്ട സർക്കാർ ഭരണത്തിന്റെ അവസാന വർഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതിക്കും ധൂർത്തിനും വഴി വയ്ക്കുന്നതാണ് നിക്ഷേപക സംഗമമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി കുട്ടനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കേരള കോൺഗ്രസ് ജോസഫ്- ജോസ് വിഭാഗങ്ങൾ തമ്മിലുളള തർക്കം കൂടുതൽ രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ചിഹ്നം സംബന്ധിച്ച തർക്കം ഇപ്പോഴും ഇലക്ഷൻ കമ്മീഷന് മുന്നിലാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.
kuttanad, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here