Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; മാറി താമസിച്ച പ്രദേശവാസികള്‍ക്ക് വാടക തുക നല്‍കുന്നില്ലെന്ന് പരാതി

January 8, 2020
Google News 0 minutes Read

മരടില്‍ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴും വാടക തുക നല്‍കുന്നില്ലെന്ന് പരാതി. മൂന്ന് മാസത്തെ വാടക നല്‍കാമെന്ന് നഗരസഭ ഉറപ്പ് നല്‍കിയിട്ടും പലര്‍ക്കും പണം ലഭിച്ചിട്ടില്ല. പണം ലഭിക്കാതെ മാറില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രദേശവാസികള്‍.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകര്‍ക്കുമ്പോള്‍ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള സമീപവാസികളോടാണ് മാറി താമസിക്കാന്‍ നഗരസഭാധികൃതര്‍ അവശ്യപ്പെട്ടത്. മൂന്ന് മാസത്തെ വാടക നല്‍കാമെന്ന് ഉറപ്പും നല്‍കി. ഇതോടെ അധികാരികളുടെ വാക്ക് വിശ്വസിച്ച് വീട് ഉപേക്ഷിച്ച് വാടക വീട് തിരിക്കി ഇറങ്ങിയവര്‍ പെരുവഴിയിലാണ്.

പലര്‍ക്കും വാടക പണം ലഭിച്ചില്ല എന്ന് മാത്രമല്ല വീടുകള്‍ക്ക് കേടുപാടും സംഭവിച്ചു. അതേ സമയം അപേക്ഷ നല്‍കാന്‍ വൈകിയവര്‍ക്കാണ് വാടക പണം നല്‍കാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here