Advertisement

‘ഉക്രൈൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിമാനക്കമ്പനിക്കോ യുഎസിനോ നൽകില്ല’; ഇറാൻ

January 9, 2020
Google News 1 minute Read

ടെഹ്‌റാനിൽ തകർന്നുവീണ ഉക്രൈൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, ഉടമകളായ ബോയിംഗിനോ അമേരിക്കക്കോ കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടുമായി ഇറാൻ. ആഗോള വ്യോമയാന നിയമ പ്രകാരം അന്വേഷണച്ചുമതല തങ്ങൾക്കാണെന്നാണ് ഇറാന്റെ വാദം.

അമേരിക്കൻ നിർമിത ബോയിംഗ് വിമാനങ്ങളുമായി ബന്ധപ്പെട്ട കേസുകളന്വേഷിക്കാനുള്ള ചുമതല അമേരിക്കയുടെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിനാണുള്ളത്. എന്നാൽ, ബന്ധപ്പെട്ട രാജ്യങ്ങളുടെ പിന്തുണയോ അനുമതിയോ ഇതിനാവശ്യമാണ്. നിലവിൽ ഇറാന്റെ അനുമതിയോടെ മാത്രമേ വിമാനാപകടത്തെപ്പറ്റിയുള്ള തുടർ അന്വേഷണം സാധ്യമാകൂ.

ഉക്രൈൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, ഉടമകളായ ബോയിംഗിനോ അമേരിക്കക്കോ കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മേധാവി അലി ആബിദ്‌സാദഹ് ആണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ബ്ലാക്ക് ബോക്‌സ് ലഭിച്ചാൽ മാത്രമേ അപകടവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ശേഖരിക്കാൻ കഴിയു. മാത്രമല്ല, ആഗോള വ്യോമയാന നിയമ പ്രകാരം അന്വേഷണച്ചുമതല തങ്ങൾക്കാണെന്നും ഇറാൻ വാദിക്കുന്നു. ഉക്രൈനിൽ നിന്നുള്ളവരുടെ സാന്നിധ്യത്തിൽ ഇറാൻ തന്നെ വിമനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ഇറാൻ വ്യക്തമാക്കി.

Story highlight: Black box, Ukraine plane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here