‘ദർബാറിന്’ വേണ്ടി രജനി ആരാധകരുടെ പ്രത്യേക പ്രാർത്ഥന

രജനികാന്തിന്റെ ‘ദർബാറിന്റെ’ വിജയത്തിന് പ്രത്യേക പ്രാർത്ഥനയർപ്പിച്ച് ആരാധകർ. സൂപ്പർ സ്റ്റാറിന്റെ പുതിയ സിനിമ തിയേറ്ററുകളിൽ എത്താനിരിക്കെയായിരുന്നു മധുരയിലെ അമ്മൻ കോവിലിൽ പ്രത്യേക പൂജയും വഴിപാടും ഒരുകൂട്ടം ആരാധകർ നടത്തിയത്.

Read Also: നാളെ ചന്ദ്രഗ്രഹണം; ഈ പതിറ്റാണ്ടിലെ ആദ്യ ആകാശക്കാഴ്ച

ആരാധകർ വിവിധ ശരീര ഭാഗങ്ങളിൽ ശൂലം തറച്ച് വഴിപാട് നടത്തുകയും ‘മാൻ സോർ’ എന്ന ആചാരം അനുഷ്ഠിക്കുകയും ചെയ്തു. 15 ദിവസം വൃതം എടുത്ത് വൃതം അവസാനിക്കുന്ന ദിവസം തറയിൽ ഭക്ഷണം കഴിക്കുന്ന ഒരു പ്രത്യേക അനുഷ്ഠാനമാണ് മാൻ സോർ. ‘ഞങ്ങൾ 15 ദിവസം വ്രതം എടുത്താണ് മാൻ സോർ അനുഷ്ഠിച്ചത്. ഇത് തീർച്ചയായും സിനിമയെ വിജയത്തിലെത്തിക്കും’. കോവിലിൽ സിനിമക്ക് വേണ്ടി വഴിപാട് ചെയ്ത ആരാധകൻ പറഞ്ഞു.

രജനികാന്തിന്റെ 167ആം സിനിമയാണ് ‘ദർബാർ’. സിനിമക്ക് വേണ്ടി മാത്രമല്ല വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ താരത്തിന്റെ വിജയത്തിന് വേണ്ടി കൂടിയാണ് ഈ വഴിപാടുകളെന്ന് ആരാധകർ പറഞ്ഞു. എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നയൻതാരയാണ് നായിക. ആരാധകരുടെ ആവേശം മാനിച്ച് തമിഴ്‌നാട് ഗവൺമെന്റ് നാല് ദിവസം പ്രത്യേക ഷോ അനുവദിച്ചു. ജനുവരി 8,10,13,14 തീയതികളിലാണ് പ്രത്യേക ഷോ നടത്തുന്നത്. ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തി.

 

 

darbar, rajanikanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top