നാളെ ചന്ദ്രഗ്രഹണം; ഈ പതിറ്റാണ്ടിലെ ആദ്യ ആകാശക്കാഴ്ച

ഈ പതിറ്റാണ്ടിലെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അൽപ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. ഗ്രഹണം യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, എന്നിവിടങ്ങളിലും ദൃശ്യമാവും. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിൽക്കും പ്രതിഭാസം.
ചന്ദ്രഗ്രഹണം നാളെയും മറ്റന്നാളും ദൃശ്യമാകും. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഈ ആകാശവിരുന്നിന് വീക്ഷിക്കാവുന്നതാണ്. ഇന്ത്യൻ സമയം രാത്രി 10.37നും രാവിലെ 2.42നും ഇടക്കാണ് ആകാശത്ത് ഈ ദൃശ്യവിരുന്നൊരുങ്ങുക. ഈ സമയത്ത് ചന്ദ്രനെ ചാര നിറത്തിൽ കാണാം. ഈ പ്രതിഭാസം ‘വുൾഫ് മൂൺ’ എന്നാണ് അറിയപ്പെടുന്നത്.
ഭൂമിയുടെ നിഴൽ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണമായി വ്യന്യസിക്കുമ്പോളാണ് അൽപ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോൾ സൂര്യ രശ്മികൾ ചന്ദ്രന് മേൽ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴൽ കൊണ്ട് മറക്കുകയും ചെയ്യും.
നാളത്തെ അൽപ ഛായയുള്ള ചന്ദ്രഗ്രഹണം യുഎസ്, കാനഡ, സൗത്ത് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദൃശ്യമാവില്ല. മറ്റ് മൂന്ന് അൽപ ഛായയുള്ള ചന്ദ്രഗ്രഹണങ്ങൾ ജൂൺ 5, ജൂലൈ 5, നവംബർ 30 എന്നീ തിയതികളിലാകും കാണാൻ സാധിക്കുക.
അടുത്ത പൂർണ ചന്ദ്രഗ്രഹണം 2021 മേയ് 26ന് ആണ്. കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്ക എന്നിവിടങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമാകും. 2021 നവംബർ 19ലെ ഭാഗിക ചന്ദ്രഗ്രഹണം അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ദൃശ്യമാകും.
ജൂൺ 21 ന് ഒരു വാർഷിക സൂര്യഗ്രഹണം ഉണ്ടാകും. ഇത് തെക്ക് /കിഴക്കൻ യൂറോപ്പ്, ഏഷ്യ, വടക്കൻ ഓസ്‌ട്രേലിയ, ആഫ്രിക്ക, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമാകും. ഈ വർഷം ഡിസംബർ 14ന് രണ്ടാമത്തെ പൂർണ സൂര്യ ഗ്രഹണം കാണാം. ഇത് ദക്ഷിണാഫ്രിക്ക, തെക്കെ അമേരിക്ക, പസഫിക്, അത്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ദൃശ്യമാകും. ഈ വർഷത്തെ ആകാശ വിസ്മയങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. (കടപ്പാട്: Space.com)
penumbral lunar eclipse