Advertisement

പൗരത്വ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ഹര്‍ജി; ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റീസ്

January 9, 2020
Google News 0 minutes Read

പൗരത്വ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റീസ്. അഭിഭാഷകന്‍ വിനീത് ദണ്ഡെയാണ് പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. താന്‍ ഈ വിധത്തിലുള്ള ഹര്‍ജികള്‍ ആദ്യമായി കാണുകയാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

നിയമത്തിനെതിരെ വ്യാപകമായി അസത്യപ്രചാരണം നടക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികള്‍ ജനുവരി 22 നാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here