Advertisement

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറി വിലയിരുത്തി

January 10, 2020
Google News 0 minutes Read

മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തി വിലയിരുത്തി. ഇതുവരെയുള്ള ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറും, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഫ്‌ളാറ്റിലെ എന്‍ജിനിയര്‍മാരോട് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഫ്‌ളാറ്റുകളില്‍ വിശദമായ പരിശോധനയും നടത്തി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കിട്ടാവുന്ന ഏറ്റവും മികച്ച കമ്പനികളാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇന്‍ഷുറന്‍സ് സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഫ്‌ളാറ്റുടമകള്‍ക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നല്‍കും ടോം ജോസ് വ്യക്തമാക്കി. കമ്മീഷണര്‍ വിജയ് സാഖറെ, കളക്ടര്‍ എസ്.സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, എന്നിവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. സ്‌ഫോടനം നടക്കുന്ന ദിവസവും ചീഫ് സെക്രട്ടറി കൊച്ചിയിലുണ്ടാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here