Advertisement

‘ക്ഷമ കാണിക്കണം; സർക്കാർ കൃത്യമായി അതേപ്പറ്റി ചിന്തിച്ചിട്ടുണ്ട്:’ പൗരത്വ നിയമത്തെ പിന്തുണച്ച് രവി ശാസ്ത്രി

January 10, 2020
Google News 1 minute Read

പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കാര്യത്തിൽ ആളുകൾ ക്ഷമ കാണിക്കണം എന്നാവശ്യപ്പെട്ട അദ്ദേഹം സർക്കാർ നിയമത്തെപ്പറ്റി കൃത്യമായി ചിന്തിച്ചിട്ടുണ്ടെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ ഇന്ത്യക്കാരനാണെന്നും അത്തരത്തിലാണ് ഇവിടെ സംസാരിക്കുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. സിഎൻഎൻ ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടറിയിച്ചത്.

“സിഎഎയെപ്പറ്റി ചിന്തിക്കുമ്പോൾ, ഞാനൊരു ഇന്ത്യക്കാരനാണ്. എൻ്റെ ടീമിലും വ്യത്യസ്ത ജാതി, മതങ്ങളില്പെട്ട ആളുകളുണ്ട്. പക്ഷേ, അവരൊക്കെ ഇന്ത്യക്കാരാണ്. ക്ഷമ കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, ദീർഘകാലാടിസ്ഥാനത്തിൽ ഈ നിയമം ഒട്ടേറെ നന്മ കൊണ്ടു വരുന്നത് ഞാൻ കാണുന്നു. സർക്കാർ ഇതേപ്പറ്റി കൃത്യമായി ചിന്തിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. അവിടവിടെയായി ഇനിയും ചിലതൊക്കെ മെച്ചപ്പെടാനുണ്ട്. പക്ഷേ, അവർ ഈ നിയമം കൊണ്ടുവരുന്നത് ഇന്ത്യക്കാരുടെ ഗുണത്തിനു വേണ്ടിയാണ്. ഞാനിവിടെ ഇന്ത്യക്കാരനായാണ് സംസാരിക്കുന്നത്. ഞാൻ അങ്ങനെയായിരുന്നു താനും. ഇന്ത്യക്കായി കളിച്ചപ്പോൾ ഞാൻ അത് കൂടുതൽ മനസ്സിലാക്കി. അതുകൊണ്ട് തന്നെ, ഒരു ഇന്ത്യക്കാരനെന്ന നിലയിൽ എനിക്ക് ഇതേപ്പറ്റി സംസാരിക്കാനുള്ള അവകാശമുണ്ട്”- ശാസ്ത്രി പറഞ്ഞു.

നേരത്തെ, ഇന്ത്യൻ നായകൻ വിരാട് കോലി വിഷയത്തിൽ അഭിപ്രായം പറയാൻ തയ്യാറായിരുന്നില്ല. പൗരത്വ നിയമഭേദഗതിയെപ്പറ്റി അഭിപ്രായം പറയാനില്ലെന്ന് കോലി പറഞ്ഞു. ഇരുവശത്തും രണ്ട് തരം അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് വിഷയത്തെപ്പറ്റി കൃത്യമായി പഠിച്ചിട്ട് മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ. തനിക്ക് പൂർണ അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ലെന്നും കോലി പറഞ്ഞു.

Story Highlights: CAA, NRC, Ravi Shastri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here