ബോളിവുഡ് നടൻ ഫർഹാൻ അക്തർ വിവാഹിതനാകുന്നു

ബോളിവുഡ് നടൻ ഫർഹാൻ അക്തർ വിവാഹിതനാകുന്നു. പ്രണയിനി ശിബാനി ദന്ദേഡ്ക്കറിനെയാണ് ഫർഹാൻ വിവാഹം കഴിക്കാൻ പോകുന്നത്.
ഈ വർഷം അവസാനമാണ് ഇരുവരും വിവാഹം കഴിക്കുക. ഫർഹാൻ നിലവിൽ ‘തൂഫാൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച ശേഷമാകും വിവാഹം.
Read Also : അവതാരക മീര അനിൽ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ വീഡിയോ കാണാം
ഫർഹാന്റെ രണ്ടാം വിവാഹമാണിത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് അധുന ഭാബാനിയായിരുന്നു ആദ്യ ഭാര്യ. ഷാക്യ, അകീറ എന്നിങ്ങനെ രണ്ട് കുട്ടികളും ഇരുവർക്കുമുണ്ട്. ഏപ്രിൽ 2017 ലാണ് പതിനാറ് വർഷം നീണ്ട വിവാഹ ബന്ധം ഇരുവരും അവസാനിപ്പിക്കുന്നത്. പിന്നീട് 2018ൽ ശിബാനിയുമായി താരം പ്രണയത്തിലാവുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലാണ് രണ്ടാം പ്രണയം സ്ഥിരീകരിച്ച് താരം രംഗത്തെത്തിയത്. ഇരുവരും കൈപിടിച്ച് നടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സ്ഥിരീകരണം.
Story Highlights- Farhan Akthar, Celebrity Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here