Advertisement

ദീപിക പദുക്കോണിന്റെ പരസ്യ ചിത്രം പിൻവലിച്ച് കേന്ദ്ര സർക്കാർ

January 11, 2020
Google News 2 minutes Read

നടിയും നിർമാതാവുമായ ദീപിക പദുക്കോൺ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്ര സർക്കാർ പിൻവലിച്ചു. ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയാറാക്കിയ പരസ്യ ചിത്രമാണ് താരത്തിന്റെ ജെഎൻയു സന്ദർശനം വിവാദമാകുന്നതിനിടെ കേന്ദ്രം പിൻവലിച്ചത്.

നേരത്തെ തന്നെ കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കിൽ ഇന്ത്യയുടെ പ്രമോഷൻ വീഡിയോയിൽ നിന്ന് ദീപികയെ ഒഴിവാക്കിയേക്കാം എന്ന വാർത്തയുണ്ടായിരുന്നു. പ്രത്യേക കാരണമെന്നും ഇല്ലാതെയാണ് സ്‌കിൽ ഡവലപ്‌മെന്റ് മന്ത്രാലയം താരത്തെ പരസ്യ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്. ആസിഡ് അക്രമണ ഇരകളെക്കുറിച്ച് ദീപിക സംസാരിക്കുന്ന ഭാഗമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഈ ഭാഗം ‘പരിശോധിക്കുകയാണെന്നാണ്’ വിശദീകരണത്തിൽ മന്ത്രാലയം പറയുന്നത്.

Read Also: ദീപിക പദുക്കോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വൻചർച്ച

ഏഴാം തിയതി രാത്രി എട്ട് മണിയോട് കൂടിയാണ് താരം കേന്ദ്ര സർക്കാരിനും കോളജ് മാനേജ്മെന്റിനുമെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാമ്പസിലെത്തിയത്. മാറ്റത്തിന് വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണ്. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവതയെ പിന്നോട്ട് വലിക്കുന്നില്ലെന്നത് സന്തോഷകരമെന്നും നടി. ഇന്ത്യയുടെ ഭാവിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ ദർശനമുണ്ടെന്നതാണ് പ്രതിഷേധങ്ങൾ തെളിയിക്കുന്നതെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. സമരം നടക്കുന്ന സബർമതി ധാബയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ച ദീപിക വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവരുമായി സംസാരിച്ചു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറാകാതിരുന്ന താരം 15 മിനിറ്റുകൾക്കകം മടങ്ങുകയും ചെയ്തു.

 

 

 

 

central government, deepika padukone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here